വിഷമതകളിൽ ശരണപൂർവ്വം അങ്ങേ ആശ്രയം തേടി യാചിക്കുന്നവരുടെ പ്രാർത്ഥനകളെ ദയാപൂർവ്വം സാധിച്ചുകൊടുത്ത് അവരെ സഹായിക്കുന്ന പരിശുദ്ധനായ പാലകാ ദൈവത്തോടും ഈശോയുടെ മാധുര്യമേറുന്ന തിരുഹ്യദയത്തോടും അങ്ങേയ്ക്കുണ്ടായിരുന്ന ഭക്തിയേയും സ്നേഹത്തേയും പരി.കന്യാമിയത്തിൻ്റെ നേരെയുണ്ടായിരുന്ന തീക്ഷ്‌ണമായ വണക്കത്തേയും അങ്ങയുടെ ഭക്തി ജീവിതത്തിന് സഹായമായിരുന്ന വി.ഫ്രാൻസീസ് അസീസിയോടുമുണ്ടായിരുന്ന സ്നേഹത്തെക്കുറിച്ചും അടുത്തുവരുന്ന പരീക്ഷയിൽ അങ്ങയുടെ പ്രത്യേക സഹായം നൽകണമെന്ന് നിന്നോട് അപേക്ഷിക്കുന്നു.

വളരെ നാളായി ബുദ്ധിമുട്ടും പ്രയാസവും സഹിച്ച് എന്നാൽ കഴിയുന്ന വിധം ഞാൻ പഠനം നടത്തിയിട്ടുണ്ടെന്ന് അങ്ങേയ്ക്കറിയാമല്ലോ. എന്നാൽ ഇവയിൽ മാത്രം ഞാൻ ശരണം വയ്ക്കുന്നില്ല പിന്നെയോ അങ്ങയുടെ സഹായം എനിക്കാവശ്യമാണെന്ന് ഞാനറിയുകയും ആയത് ഹൃദയപൂർവ്വം ഞാൻ യാചിക്കുകയും ചെയ്യുന്നു. പരി.കന്യാമറിയത്തിൻ്റെ സഹായത്താൽ അങ്ങ് ഇതുപോലെ ഗൗരവമേറിയ പരീക്ഷയിൽ പ്രശസ്‌തമാം വിധം വിജയം പ്രാപിച്ചു എന്നുള്ളതോർത്തുകൊണ്ട് അങ്ങ് എൻ്റെ സഹായത്തിനായി വന്ന് എനിക്കേറ്റവും നന്നായി അറിയുന്നവ പരീക്ഷിക്കപ്പെടുന്നതിന് എൻ്റെ ബുദ്ധി നന്നായി പ്രകാശിപ്പിക്കപ്പെടുന്നതിനും എന്റെ സംശയങ്ങളിൽ നിന്നും എന്നെ നീക്കുന്നതിനും ഇടയാക്കണമെ.

എൻ്റെ സംരക്ഷകനായ പുണ്യവാനേ, എന്നെ മുഴുവനും നിനക്ക് ഭരമേല്പിക്കുകയും എന്റെ ശരണം വൃഥാ ആവുകയില്ലെന്ന് വിശ്വസിക്കകയും ചെയ്യുന്നു.

ആമ്മേൻ.